#KeralaSchoolKalolsavam | സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയിൽ ഇന്ന് സ്വീകരണം നൽകും

#KeralaSchoolKalolsavam | സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയിൽ ഇന്ന് സ്വീകരണം നൽകും
Jan 2, 2025 11:18 PM | By VIPIN P V

കിളിമാനൂർ : ( www.truevisionnews.com ) തലസ്ഥാനത്തെ കൗമാര കലയ്‌ക്ക് അരങ്ങുണരാന്‍ ഇനി മണിക്കൂറുകൾ മാത്രം.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടമണിയുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ വച്ച് ഇന്ന് സ്വീകരണം നൽകും.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻററി സ്‌കൂളിൽ നിന്നാണ് കപ്പിൻറെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്.

കഴിഞ്ഞ വർഷം കലാകിരീട മണിഞ്ഞത് കണ്ണൂർ ജില്ലയായിരുന്നു. അതിനാൽ കണ്ണൂരിലാണ് കപ്പ് സൂക്ഷിച്ചിരുന്നത്.

117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് കാണുവാനും സ്വീകരിക്കാനുമുള്ള അവസരമാണ് ഗ്രാമീണ ജനതയ്ക്കും കൈവരുന്നത്. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരി തെളിയും.

അഞ്ച് ദിനങ്ങള്‍ ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകള്‍. പാട്ടും കളിയും നാട്യവുമെല്ലാമായി കൗമാര കലാകാരന്മാര്‍ അരങ്ങില്‍ നിറഞ്ഞാടും.

പങ്കെടുത്ത ഓരോന്നിലും വിജയം ഉറപ്പിക്കണമെന്ന ചിന്തയിലാണ് വേദിയിലെത്തി അവര്‍ തകര്‍ത്താടുക. കലാമാമാങ്കത്തില്‍ കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കുന്ന ജില്ല ഒടുക്കം കലാകിരീടം ചൂടും.

കലാ കിരീടം ചൂടുന്ന ജില്ല സ്വർണ്ണകപ്പിന് അർഹരാവും. കൊല്ലം ജില്ലയിലെ പര്യടനം കഴിഞ്ഞാണ് ഇന്ന് ജില്ലതിർത്തിയിൽ കപ്പ് എത്തുന്നത്.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിയും ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അബികയും കൂടി തിരുവന്തപുരം ജില്ലയ്ക്ക് വേണ്ടി കപ്പ് ഏറ്റുവാങ്ങി വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടി തട്ടത്തുമല ഗവ. ഹയർ സെക്കൻററി സ്‌കൂളിലെ സ്വീകരണം നൽകും തുടർന്ന് ഇരുവരും ചേർന്ന് കപ്പ് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ ശേഷം കലോത്സവവേദിയിലേക്ക് ആനയിക്കും.

#goldcup #received #today #district #border

Next TV

Related Stories
#keralaschoolkalolsavam2025  | രണ്ടാം വട്ടവും ജയം കൈവിടാതെ ആഷിന്ത്

Jan 6, 2025 10:03 PM

#keralaschoolkalolsavam2025 | രണ്ടാം വട്ടവും ജയം കൈവിടാതെ ആഷിന്ത്

കോഴിക്കോട് പറയഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ ആഷിന്ത് നാലുവർഷമായി ഓട്ടൻതുള്ളൽ...

Read More >>
#keralaschoolkalolsavam2025 | നാലാം ദിനം; എച്ച് എസ് വിഭാഗം സംഘനൃത്തം നാളെ

Jan 6, 2025 09:58 PM

#keralaschoolkalolsavam2025 | നാലാം ദിനം; എച്ച് എസ് വിഭാഗം സംഘനൃത്തം നാളെ

കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് എസ് വിഭാഗത്തിന്റെ ചവിട്ടു നാടകം...

Read More >>
#keralaschoolkalolsavam2025 | ഫീനിക്സ് പക്ഷികളായി സർവ്വോദയയുടെ കോൽക്കളി ടീം

Jan 6, 2025 09:53 PM

#keralaschoolkalolsavam2025 | ഫീനിക്സ് പക്ഷികളായി സർവ്വോദയയുടെ കോൽക്കളി ടീം

അവർക്ക് പറയാനുള്ളത് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ...

Read More >>
#keralaschoolkalolsavam2025 | പ്രത്യുഷിന് അനന്തപുരി കലോത്സവത്തോടെ പടിയിറക്കം ; കേരള നടനത്തിൽ എ ഗ്രേഡ് കുച്ചുപ്പുടിയിൽ നാളെ മത്സരം

Jan 6, 2025 08:37 PM

#keralaschoolkalolsavam2025 | പ്രത്യുഷിന് അനന്തപുരി കലോത്സവത്തോടെ പടിയിറക്കം ; കേരള നടനത്തിൽ എ ഗ്രേഡ് കുച്ചുപ്പുടിയിൽ നാളെ മത്സരം

ജീവിത ദുഃഖങ്ങൾ പ്രത്യുക്ഷിനെ തളർത്തിയെങ്കിലും നിശ്ചയദാർഢ്യം കൈമുതലാക്കി കലോത്സവ വേദിയിലേക്ക്...

Read More >>
#keralaschoolkalolsavam2025 | ആവേശം വാനോളം; സ്വർണ കപ്പ് ആർക്ക്, മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്

Jan 6, 2025 08:34 PM

#keralaschoolkalolsavam2025 | ആവേശം വാനോളം; സ്വർണ കപ്പ് ആർക്ക്, മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്

കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന പ്രമുഖ സ്കൂളാണ് ആലത്തൂർ ബി എസ്...

Read More >>
#keralaschoolkalolsavam2025 | ഇംഗ്ലീഷ് രചനകളിൽ ശിവാനിയാണ് സ്റ്റാർ

Jan 6, 2025 08:07 PM

#keralaschoolkalolsavam2025 | ഇംഗ്ലീഷ് രചനകളിൽ ശിവാനിയാണ് സ്റ്റാർ

ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ ശിവാനി പങ്കെടുക്കുന്നത്....

Read More >>
Top Stories